Latest NewsKeralaNewsLife StyleHealth & Fitness

മുരിങ്ങ ഇല കഴിക്കുന്നവരാണോ നിങ്ങൾ, ഇക്കാര്യങ്ങൾ അറിയൂ

മുരിങ്ങയില കഴിക്കുന്നത് കരളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് അകറ്റുന്നതിനും സഹായകമാണ്

നാട്ടിൻ പുറങ്ങളിൽ സാധാരണ നട്ടുവളര്‍ത്തുന്ന മരമാണ് മുരങ്ങ. വൈറ്റമിൻ എ, സി, ബി1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി3 (നിയാസിൻ), ബി6, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങയുടെ ഇല. അതുപോലെ മുരിങ്ങ കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

ഒരു കപ്പ് മുരിങ്ങയിലയില്‍ 2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 18 തരം അമിനോ ആസിഡുകള്‍ നിറഞ്ഞ മുരിങ്ങയില ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, അല്‍ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നു.

read also: അംബികയും കുഞ്ഞുങ്ങളും കഴിയുന്നത് വെള്ളം കയറുന്ന വീട്ടിൽ : സഹായവുമായി സുരേഷ് ഗോപി

ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്തിനും ചര്‍മ്മത്തെയും മുടിയെയും സംരക്ഷിക്കുന്നതിനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ മറ്റ് നേത്ര പ്രശ്‌നങ്ങള്‍ക്കൊപ്പം നേരത്തെയുള്ള മാക്യുലര്‍ ഡീജനറേഷനും തടയുന്നതിലൂടെ നല്ല കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഗുണപ്രദമാണ്. അതുപോലെ, മുരിങ്ങയില കഴിക്കുന്നത് കരളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് അകറ്റുന്നതിനും സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button