കൊച്ചി: സിറോ മലബാര്‍ സഭയുടെ മുഴുവന്‍ പളളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അടുത്ത ഞായറാഴ്ച പളളികളില്‍ വായിക്കും. മാര്‍പാപ്പയുടെ നിര്‍ദ്ദേശം നിര്‍ബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപയയോടടക്കം ആവശ്യപ്പെട്ടിരിക്കുന്നത്. റാഫേല്‍ റാഫേല്‍ തട്ടില്‍
മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റശേഷം ചേര്‍ന്ന സിനഡ് യോഗത്തിന്റേതാണ് തീരുമാനം.
READ ALSO: അയോധ്യയിലേക്ക് വീണ്ടും വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, ഇക്കുറി ഈ നഗരത്തിൽ നിന്ന്
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് ചുമതല ഏറ്റശേഷം ഉള്ള ആദ്യ സര്‍ക്കുലര്‍ ആണിത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയായി സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തിരുന്നു. ഈ മാസം 9ന് സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
ഷംഷാബാദു രൂപത ബിഷപ്പാണ് നിലവില്‍ റാഫേല്‍ തട്ടില്‍. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. വത്തിക്കാനിലും സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം.
Post Your Comments