Latest NewsKeralaMollywoodNewsEntertainment

ഞാൻ എത്ര പ്രാവിശ്യം ഇതുപോലെ കല്യാണം കഴിച്ചതാണെന്ന് അറിയാമോ? നടി സ്വാസിക

എല്ലാവര്‍ഷവും ജനുവരിയില്‍ ഇത്തരം വാര്‍ത്തകള്‍ പൊങ്ങി വരാറുണ്ട്.

മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദനുമായി നടി സ്വാസിക വിവാഹിതയാകുന്നുവെന്നു ഗോസിപ് പ്രചരിക്കുന്നുണ്ട്. എന്നാൽ, കേട്ടിട്ടുളളതില്‍ വച്ച്‌ ഏറ്റവും രസകരമായ കോമഡിയാണ് ഇതെന്നും സ്വാസിക പറഞ്ഞു. താരത്തിന്റെ പുതിയ സിനിമയായ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയുണ്ടായ ഒരു അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം.

read also: കമ്മ്യൂണിസമാണ് എന്റെ രാഷ്ട്രീയമെന്നു പറയുന്ന സെലിബ്രിറ്റികൾക്ക് ഇല്ലാത്ത എന്ത്‌ സോഷ്യൽ ഓഡിറ്റിങ്ങാണ് ചിത്ര നേരിടേണ്ടത്?

‘താൻ വിവാഹിതയാകാൻ പോകുകയാണെന്ന നിരവധി കിംവദന്തികള്‍ സ്ഥിരമായി പ്രചരിക്കാറുണ്ട്. എല്ലാവര്‍ഷവും ജനുവരിയില്‍ ഇത്തരം വാര്‍ത്തകള്‍ പൊങ്ങി വരാറുണ്ട്. കൊവിഡ് മഹാമാരിയുടെ കാലത്തായിരുന്നു ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം എന്റെ പേര് വന്നത്. അതെനിക്ക് തമാശയായിട്ടുള്ള ഒരു ഗോസിപ്പായിട്ടാണ് തോന്നിയത്. ഉണ്ണി മുകുന്ദനും ഞാനും ഭയങ്കര ക്ലോസ് ഫ്രണ്ട്‌സ് പോലുമല്ല. പിന്നെ എങ്ങനെയാണ് ഇങ്ങനൊരു റൂമര്‍ വന്നതെന്ന് അറിയില്ല. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത്ര അടുത്ത സുഹൃത്തുക്കളൊന്നുമല്ല. ദിവസവും കാണുകയോ വിളിക്കുകയോ ഒന്നും ചെയ്യാറില്ല. എന്നിട്ടും അങ്ങനൊരു വാര്‍ത്ത എങ്ങനെയാണ് വന്നതെന്നാണ് അറിയാത്ത കാര്യം. ഞാൻ എത്ര പ്രാവിശ്യം ഇതുപോലെ കല്യാണം കഴിച്ചതാണെന്ന് അറിയാമോ? ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ, ഗായകൻ ശ്രീനാഥ്, സീരിയലില്‍ കൂടെ അഭിനയിച്ച ഷാനവാസ് തുടങ്ങി ഒരുപാട് പേരെ ഞാൻ വിവാഹം കഴിച്ചതായിട്ട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഞാൻ പോലും അറിയാതെയാണ് എന്റെ ഈ കല്യാണങ്ങളൊക്കെ നടക്കുന്നത്’- സ്വാസിക പറഞ്ഞു.

shortlink

Post Your Comments


Back to top button