Latest NewsNewsDevotional

നമഃ ശിവായ മന്ത്രവും പ്രാധാന്യവും

അഞ്ച് അക്ഷരങ്ങൾ ഉള്ളതിനാൽ ഇവ പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു

പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള മന്ത്രോച്ചാരണമാണ് നമഃ ശിവായ. മിക്കവരും നമഃ ശിവായ എന്ന അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണ് ഇത് ഉരുവിടുന്നത്. അഞ്ച് അക്ഷരങ്ങൾ ഉള്ളതിനാൽ ഇവ പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്. ഈ അഞ്ചക്ഷരങ്ങൾ തന്നെയാണ് പ്രപഞ്ചശക്തികളായ പഞ്ചഭൂതങ്ങളേയും പ്രതിനിധാനം ചെയ്യുന്നത്. ശിവന് ഏറ്റവും പ്രിയപ്പെട്ട മന്ത്രമാണ് ഓം നമഃ ശിവായ. ഇതു ചൊല്ലിക്കൊണ്ടാണ് ശിവാര്‍ച്ചന നടത്തുന്നത്.

നമഃ ശിവായ എന്ന മന്ത്രത്തിലെ ഓരോ അക്ഷരവും സൂചിപ്പിക്കുന്നത് എന്താണെന്നും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അറിയാം. ‘ന’ അക്ഷരം സൂചിപ്പിക്കുന്നത് ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യത്തെയാണ്. ‘മ’ പ്രപഞ്ചത്തെ സൂചിപ്പിക്കുന്നു. ‘ശി’ ശിവനെ പ്രതിനിധീകരിക്കുന്നു. ‘വ’ എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് . ‘യ’ അക്ഷരം ആത്മാവിനേയും ‘ന’ അക്ഷരം ഭൂമിയെയും കുറിക്കുന്നു. മ എന്ന അക്ഷരം ജലത്തെയാണ് സൂചിപ്പിക്കുന്നത്. ‘ശി’ എന്നാൽ അഗ്നിയെയും ‘വ’ എന്നാൽ വായുവിനേയും ‘യ’ എന്നാൽ ആകാശത്തെയും സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button