തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം എല്ലാവരും വീടുകളിൽ വിളക്ക് തെളിച്ചും രാമനാമം ജപിച്ചും ആഘോഷിക്കണമെന്ന് ഗായിക കെ എസ് ചിത്ര. 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12 30നാണ് പ്രതിഷ്ഠ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ആ സമയം ശ്രീരാമ ,ജയരാമ, ജയ ജയരാമ എന്ന രാമമന്ത്രം എല്ലാവരും ഉരുവിടണമെന്നാണ് മലയാളത്തിന്റെ വാനമ്പാടിയായ ചിത്ര വീഡിയോയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുന്നതിന് വേണ്ടിയാണ് ഈ മന്ത്രജപവും വിളക്ക് തെളിയിക്കലും എന്ന് ഗായിക കൂട്ടിച്ചേർത്തു.
READ ALSO: റിലയൻസ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ നാളെ മുതല്‍ കേരളത്തിലുടനീളം!!! അറിയാം കൂടുതൽ സേവനങ്ങളെക്കുറിച്ച്
സോഷ്യൽ മീഡിയയിൽ ചിത്രയുടെ വീഡിയോ വൈറലാണ്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രയെപ്പോലൊരാൾ ബിജെപി അനുകൂല മനോഭാവം പ്രകടിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ചിത്രയെ പരിഹസിച്ചു കൊണ്ടുള്ള സിപിഎം പക്ഷത്തു നിന്നുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.
Post Your Comments