ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏതെന്ന് ചോദിച്ചാൽ മിക്ക ആളുകളും ആദ്യം പറയുന്ന പേര് ആപ്പിളെന്നാണ്. എന്നാൽ, ആഗോള ടെക് ഭീമനായ ആപ്പിളിനെ പോലും മറികടന്ന് ഒന്നാമതെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓഹരികൾ ഒന്നിന് പിറകെ ഒന്നായി കുതിച്ചുയർന്നതോടെയാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചതോടെ വലിയ രീതിയിലുള്ള നിക്ഷേപകരെയാണ് മൈക്രോസോഫ്റ്റിന് സ്വന്തമാക്കാൻ സാധിച്ചത്.
മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 2.888 ട്രില്യൺ ഡോളറാണ്. 2.887 ട്രില്യൺ ഡോളർ വിപണി മൂല്യവുമായി ആപ്പിൾ രണ്ടാം സ്ഥാനത്താണ്. ആപ്പിളിന്റെ മൂല്യത്തിൽ 0.3 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത്. എന്നാൽ, മൈക്രോസോഫ്റ്റിന്റെ ഓഹരികൾ 1.6 ശതമാനമായി ഉയരുകയായിരുന്നു. ഫെബ്രുവരി രണ്ടാം വാരത്തോടെ ആപ്പിൾ വിഷൻ പ്രോ മിക്സഡ്-റിയാലിറ്റി ഹെഡ്സെറ്റ് അവതരിപ്പിക്കുന്നതാണ്. ഇതോടെ, വിപണി മൂല്യം വീണ്ടും തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആപ്പിൾ.
Also Read: സ്ത്രീധനം തെറ്റ് ആണെങ്കില്‍ ജീവനാംശവും തെറ്റാണ്, ഇക്വാലിറ്റി എല്ലായിടത്തും വേണ്ടേ: ഷൈന്‍ ടോം ചാക്കോ
Post Your Comments