ലക്നൗ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അയോധ്യയിലെ ശ്രീരാമക്ഷേത്രം സന്ദർശിക്കും. ഈ മാസം 22-ന് നടക്കുന്ന രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ഗവർണർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഭരണപരമായ തിരക്കുകളെ തുടർന്ന് അന്നേദിവസം ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനെ തുടർന്നാണ് ഇന്ന് അയോധ്യ സന്ദർശിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിനു ശേഷം മറ്റൊരു ദിവസം വീണ്ടും അയോധ്യ സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജനുവരി 2-ന് അയോധ്യയിൽ പൂജിച്ച അക്ഷതം ഗവർണർ ഏറ്റുവാങ്ങിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് രാജ്യത്തൊട്ടാകെയുള്ള നിരവധി പ്രമുഖർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഗവർണർക്ക് പുറമേ, മാതാ അമൃതാനന്ദമയി, നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കാണ് കേരളത്തിൽ നിന്നും ചടങ്ങിലേക്ക് ക്ഷണമുള്ളത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നത്. പ്രതിഷ്ഠാ ചടങ്ങിൽ 7000-ലധികം വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നതാണ്. ഉച്ചയ്ക്ക് 12:29:8 മുതൽ 12:30:32 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം.
Also Read: മുത്തൂറ്റ് ഫിൻകോർപ്പ്: കടപ്പത്രങ്ങൾ ഉടൻ വിറ്റഴിക്കും, സമാഹരിക്കുക കോടികൾ
Post Your Comments