ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇക്കുറിയും റാങ്കിംഗ് നില മെച്ചപ്പെടുത്തി ഇന്ത്യ. ഹെൻലി പാസ്പോർട്ട് സൂചിക 2024 പ്രകാരം, 62 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനത്തോടെ ഇന്ത്യൻ പാസ്പോർട്ട് 80-ാം സ്ഥാനത്താണ് ഉള്ളത്. 2023-ൽ 85-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണ 6 രാജ്യങ്ങളുടെ പാസ്പോർട്ടുകളാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ്
ഒന്നാം സ്ഥാനം പങ്കിട്ടത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ളവർക്ക് 194 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാവുന്നതാണ്.
പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത് ദക്ഷിണ കൊറിയ, ഫിൻലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകളാണ്. ഈ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യാൻ കഴിയുക. മൂന്നാം സ്ഥാനത്ത് ഓസ്ട്രിയ, ഡെന്മാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നിവയാണ്. 192 സ്ഥലങ്ങളിലേക്ക് വിസ ഇല്ലാതെ ഈ പാസ്പോർട്ട് ഉള്ളവർക്ക് പ്രവേശിക്കാവുന്നതാണ്. 191 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ബ്രിട്ടൻ നാലാം സ്ഥാനത്ത് എത്തി. ഇത്തവണ ബ്രിട്ടനും റാങ്കിംഗ് നില മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്പോർട്ടുകളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഒന്നാം സ്ഥാനത്താണ്. കൂടാതെ, പട്ടികയിൽ നാലാം സ്ഥാനത്ത് പാകിസ്ഥാനുമുണ്ട്. യെമനിനേക്കാൾ വളരെയധികം ദുർബലമായ പാസ്പോർട്ടാണ് പാകിസ്ഥാന്റേത്. സിറിയയുടെയും ഇറാഖിന്റെയും പാസ്പോർട്ടുകൾ ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്താണ്. മുൻകൂർ വിസ ഇല്ലാതെ ഉടമകൾക്ക് പ്രവേശിക്കാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച്, ലോകത്തെ പാസ്പോർട്ടുകളുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്ന സൂചികയാണ് ഹെൻലി പാസ്പോർട്ട് സൂചിക.
Post Your Comments