ആഗോള ടെക് ഭീമനായ ഗൂഗിളിൽ വീണ്ടും പിരിച്ചുവിടൽ ഭീതി. നീണ്ട ഇടവേളയ്ക്കൊടുവിലാണ് ഗൂഗിൾ വീണ്ടും പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിടുന്നത്. ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്‌വെയർ, എൻജിനീയറിംഗ് തുടങ്ങിയ വിഭാഗങ്ങളെയാണ് ഇത്തവണ പിരിച്ചുവിടൽ നടപടികൾ കൂടുതലായും ബാധിക്കുക. ഈ വിഭാഗങ്ങളിൽ നിന്ന് നൂറിലധികം ജീവനക്കാർ പുറത്താക്കപ്പെടുമെന്നാണ് സൂചന. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.
വോയിസ് അടിസ്ഥാനമാക്കിയുള്ള ഗൂഗിൾ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാലിറ്റി ഹാർഡ്‌വെയർ തുടങ്ങിയ വിഭാഗങ്ങൾ പിരിച്ചുവിടലിന്റെ നിഴലിലാണ്. നിലവിൽ, സെൻട്രൽ എൻജിനീയറിംഗ് വിഭാഗത്തിലെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. അതേസമയം, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടികൾക്കെതിരെ ആൽഫ വർക്ക് യൂണിയൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അൽഫ വർക്കേഴ്സ് യൂണിയൻ വ്യക്തമാക്കി.
Post Your Comments