ലക്ഷദ്വീപിലേക്ക് യാത്ര പോകാം! ഒരാൾക്ക് ചെലവാകുന്നത് ഇത്രമാത്രം, കൂടുതൽ വിവരങ്ങൾ അറിയൂ

ഡൽഹി അടക്കമുള്ള നഗരങ്ങളിൽ നിന്ന് 10,000 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്

ഇന്ത്യ-മാലിദ്വീപ് തർക്കം രൂക്ഷമായതോടെ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട ദ്വീപുകളിൽ ഒന്നാണ് ലക്ഷദ്വീപ്. ഭൂപ്രകൃതി കൊണ്ടും സംസ്കാരം കൊണ്ടും വൈവിധ്യങ്ങൾ നിറഞ്ഞ ലക്ഷദ്വീപ് സന്ദർശിച്ചവർ നിരവധിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗൂഗിളിൽ ഏറ്റവും കൂടുതൽ ലക്ഷദ്വീപ് തിരയപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് മണിക്കൂറുകൾ കൊണ്ട് എത്താൻ കഴിയുന്ന അതിമനോഹരമായ ലക്ഷദ്വീപിലേക്ക് യാത്ര പോകാൻ എത്ര തുക ചെലവാകും എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം.

വിമാന മാർഗ്ഗവും, കടൽ മാർഗ്ഗവും ലക്ഷദ്വീപിലേക്ക് എത്താൻ കഴിയുന്നതാണ്. വിമാനമാർഗ്ഗം എത്തുന്നതാണ് കൂടുതൽ ഉചിതം. ലക്ഷദ്വീപിലെ അഗത്തി എയർപോർട്ടിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. അഗത്തി ദ്വീപിൽ എത്തിയശേഷം ഇവിടെ നിന്ന് ബോട്ടിലോ ഹെലികോപ്റ്ററിലോ നേരിട്ട് പോകാനാകും. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ നിന്ന് 10,000 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുകയാണെങ്കിൽ ടിക്കറ്റ് നിരക്കുകളിൽ ഇളവും നേടാൻ കഴിയുന്നതാണ്. യാത്രാ നിരക്ക് ഒഴികെ, ലക്ഷദ്വീപ് സന്ദർശിക്കുമ്പോൾ ഒരാൾക്ക് 25,000 രൂപ മുതൽ 30,000 രൂപ വരെയാണ് ചെലവ് വരുന്നത്. ശൈത്യകാലമായ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ലക്ഷദ്വീപ് സന്ദർശിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

Also Read: ‘ടൈം ടു ട്രാവൽ’: ആഭ്യന്തര യാത്രക്കാർക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Share
Leave a Comment