
പാലക്കാട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും അനുഭവിക്കണം. പാലക്കാട് അഗളി കോട്ടത്തറ സ്വദേശി ഗണേശനെ(40) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷിച്ചത്.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. തുടർന്ന് ഇയാൾ റിമാൻഡിൽ ജയിലിൽ ആയിരുന്നു.
Post Your Comments