വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളിൽ അക്കൗണ്ട് എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇടപാടുകൾ നടത്തുന്നതിനോടൊപ്പം, അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് അനിവാര്യമാണ്. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കും. മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് അനുസൃതമായാണ് ബാങ്കുകൾ പിഴ ഈടാക്കുന്നത്.
ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തിയോ ഒരിക്കലും പിഴ ഈടാക്കാൻ പാടുള്ളതല്ല. അക്കൗണ്ടിൽ മിനിമം തുക സൂക്ഷിച്ചില്ലെങ്കിൽ ഓരോ ബാങ്കും ഈടാക്കുന്ന പിഴ തുക വ്യത്യസ്തമാണ്. അതേസമയം, സീറോ ബാലൻസ് അക്കൗണ്ട് ഉടമകൾ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ നൽകേണ്ടതില്ല. ഓരോ ബാങ്കുകളും ഈടാക്കുന്ന പിഴ തുക എത്രയെന്ന് അറിയാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മെട്രോ നഗരത്തിലാണെങ്കിൽ 3,000 രൂപയും, അർദ്ധ നഗരങ്ങളിലാണെങ്കിൽ 2,000 രൂപയും, ഗ്രാമങ്ങളിലാണെങ്കിൽ 1000 രൂപയുമാണ് മിനിമം ബാലൻസായി സൂക്ഷിക്കേണ്ടത്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മാനദണ്ഡം അനുസരിച്ച്, മിനിമം ബാലൻസ് നിലനിർത്തേണ്ടത് നിർബന്ധമാണ്. നഗരത്തിലുള്ള ബ്രാഞ്ചുകൾ ശരാശരി പ്രതിമാസ ബാലൻസ് 5000 രൂപയും, അർദ്ധ നഗര ബ്രാഞ്ചുകൾ ശരാശരി ത്രൈമാസ ബാലൻസ് 2500 രൂപയുമാണ് നിലനിർത്തേണ്ടത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിന്റെ സാധാരണ സേവിംഗ്‌സ് അക്കൗണ്ടിലെ ശരാശരി മിനിമം ബാലൻസ് തുക 10,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നഗര ശാഖകളിൽ 5,000 രൂപയും ഗ്രാമീണ ശാഖകളിൽ 2,000 രൂപയും മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്.
Post Your Comments