Latest NewsNewsIndia

ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കുന്ന ഒന്നുമില്ല, പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ല: ആൾ ഇന്ത്യ മുസ്ലീം ജമാഅത്ത് മേധാവി

ഡൽഹി: ഇന്ത്യൻ മുസ്ലീങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി ആൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്‍റ് മുഫ്തി ശഹാബുദ്ദീൻ റസ്‌വി. നിയമം വിശദമായി പരിശോധിച്ചപ്പോൾ, അതിൽ ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കുന്ന ഒന്നുമില്ലെന്നും മറിച്ച് അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെല്ലാം വന്ന ഇന്ത്യൻ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും മുഫ്തി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം വന്നാൽ സ്ഥിതി ഗുരുതരമാകുമെന്ന് പറഞ്ഞ സമാജ് വാദി പാർട്ടി എംപി ശഫീകുറഹ്മാൻ ബർഖിന്‍റെ പ്രസ്താവനക്കെതിരെ മുഫ്തി ശക്തമായി പ്രതികരിച്ചിരുന്നു. ശഫീകുറഹ്മാൻ ബർഖ് സമൂഹത്തെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇത്തരം തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് നിയമം ഒന്ന് വായിച്ച് നോക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button