ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് സർക്കാർ. മന്ത്രിയുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അത് സർക്കാരിന്റെ നയമല്ലെന്നും മാലദ്വീപ് സർക്കാർ പ്രതികരിച്ചു. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
‘മാലദ്വീപും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തെ തടസ്സപ്പെടുത്താതെയും ജനാധിപത്യമായ ഉത്തരവാദിത്തങ്ങളെ ഹനിക്കാതെയുമായിരിക്കണം ആവിഷ്‍കാര സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ല,’ മാലദ്വീപ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
കുസാറ്റ് അപകടം: പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ് റിപ്പോർട്ട്
പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ, ഇസ്രായേലിന്റെ കളിപ്പാവയെന്നാണ് മാലദ്വീപ് യുവജനകാര്യ മന്ത്രാലയ മന്ത്രിയായ മറിയം ഷിവൂന മോദിയെ വിശേഷിപ്പിച്ചത്. ‘എന്തൊരു കോമാളിയാണിയാൾ. ഇസ്രായേലിന്റെ കളിപ്പാവയായ നരേന്ദ്ര ഡൈവർ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു,’ എന്നാണ് വിസിറ്റ് മാലദ്വീപ് എന്ന ഹാഷ്ടാഗോടെ മറിയം ഷിവൂന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
Post Your Comments