ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഭരണഘടന വിരുദ്ധമെന്ന് വ്യക്തമാക്കി സിപിഎം. പദ്ധതിയില്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിടച്ച സിപിഎം ഉന്നതതല സമിതിയെ നിലപാട് അറിയിച്ചു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പൊതുജനാഭിപ്രായം രാംനാഥ് കോവിന്ദ് സമിതി തേടിയിരുന്നു. ജനുവരി15നകം അഭിപ്രായങ്ങൾ അറിയിക്കണം എന്നാവശ്യപ്പെട്ട് പ്രാദേശിക പത്രങ്ങളില്‍ പരസ്യം നൽകിയിട്ടുണ്ട്.
രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുമ്പോള്‍, ഏതെല്ലാം വിധത്തിലുള്ള മാറ്റങ്ങൾ വരുത്തണം എന്നതിലാണ് നിര്‍ദ്ദേശം നൽകേണ്ടതെന്നും നിര്‍ദ്ദേശങ്ങൾ സമിതിക്ക് കൈമാറുമെന്നും പരസ്യത്തിൽ പറയുന്നു. പ്രതിപക്ഷം എതിര്‍ക്കുമ്പോഴും, പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കമെന്നതിന്‍റെ സൂചനയാണ് ഈ നടപടി. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പു വരെ ഒരുമിച്ച് നടത്താനാണ് നിലവിലെ ആലോചന.
Post Your Comments