വിനോദസഞ്ചാരികളുടെ പറുദീസിയായ ഫിൻലാൻഡിലേക്ക് പറക്കണമെങ്കിൽ ഇനി ചെലവേറും. ഫിൻലാൻഡിലെ ഷെൻഗൻ വിസ സ്വന്തമാക്കുന്നതിനാണ് ഇനി ഉയർന്ന തുക ചെലവഴിക്കേണ്ടി വരിക. ഫിന്നിഷ് വിദേശകാര്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഷെൻഗൻ വിസ ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ടിൽ ഇനി ഉയർന്ന തുക കാണിക്കേണ്ടിവരും. അതായത്, സഞ്ചാരികൾ ഫിൻലാൻഡിൽ ചെലവഴിക്കുന്ന ഓരോ ദിവസവും ബാങ്ക് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 50 യൂറോ എങ്കിലും കാണിക്കേണ്ടിവരും. ഇതിനു മുൻപ് 20 യൂറോ ആയിരുന്നു വേണ്ടിവന്നത്.
ഫിൻലാൻഡിലെ വർദ്ധിച്ചുവരുന്ന ജീവിത ചെലവ് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ബാക്ക് അക്കൗണ്ടിൽ കാണിക്കേണ്ട തുകയിലെ വർദ്ധനവിന് പുറമേ, ഫിൻലൻഡിലേക്ക് പോകുന്ന യാത്രക്കാർക്ക് സ്പോൺസർഷിപ്പ് നൽകുന്നവരുടെ സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന സംവിധാനവും മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി സ്പോൺസർഷിപ്പ് ഫോം പൂരിപ്പിച്ച ശേഷം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. സ്വിറ്റ്സർലൻഡ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ തുടങ്ങിയ യൂറോപ്പിലെ 27 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്ന സൗകര്യമാണ് ഷെൻഗൻ വിസ.
Leave a Comment