അമരാവതി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിന് ഒരു ലക്ഷം ലഡു സമര്‍പ്പിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്വം. 25 ഗ്രാം വീതം ഭാരമുള്ള ലഡുകളാണ് രാമക്ഷേത്രത്തിന് സമര്‍പ്പിക്കുന്നതെന്നും ഇത് ഭക്തര്‍ക്ക് വിതരണം ചെയ്യുമെന്നും തിരുപ്പതി ദേവസ്വം അറിയിച്ചു.
Read Also: ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ചൈനയെ മറികടന്ന് ഇന്ത്യ
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വി ധര്‍മ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കാനെത്തുന്ന എല്ലാ ഭക്തര്‍ക്കും ലഡു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. വിശിഷ്ട വ്യക്തികളുടെ വരവ് കണക്കിലെടുത്ത് നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയില്‍ സജ്ജമാക്കിയിരിക്കുന്നത്. ലോകമെമ്പാടും ശ്രദ്ധേയമാകുന്ന ചരിത്ര മുഹൂര്‍ത്തമായിരിക്കും ഇതെന്ന് രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Post Your Comments