Latest NewsNewsBusiness

മുന്നറിയിപ്പ് അവഗണിച്ചാൽ കടുത്ത നടപടി! സഹകരണ ബാങ്കുകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ആർബിഐ

തുടർച്ചയായ മൂന്നാം തവണയാണ് ഇത് സംബന്ധിച്ച വിഷയത്തിൽ ആർബിഐ സ്വരം കടുപ്പിക്കുന്നത്

ന്യൂഡൽഹി: രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് നേരെ വീണ്ടും ആഞ്ഞടിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കുന്നതിനെതിരെയാണ് ആർബിഐയുടെ മുന്നറിയിപ്പ്. തുടർച്ചയായ മൂന്നാം തവണയാണ് ഇത് സംബന്ധിച്ച വിഷയത്തിൽ ആർബിഐ സ്വരം കടുപ്പിക്കുന്നത്. സഹകരണ സംഘങ്ങൾ പലപ്പോഴായി ബാങ്ക് എന്ന് പേരിനൊപ്പം ചേർക്കുന്നത് നിയമവിരുദ്ധമാണെന്ന് ആർബിഐ വ്യക്തമാക്കി. നിയമലംഘനം ഇനിയും തുടരുകയാണെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനാണ് ആർബിഐയുടെ തീരുമാനം. മാധ്യമങ്ങളിലൂടെയാണ് ആർബിഐ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

2021 നവംബറിലും, 2023 നവംബറിലും സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കരുതെന്ന് മാധ്യമങ്ങളിലൂടെ ആർബിഐ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ സഹകരണവകുപ്പ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആർബിഐ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഒരു സഹകരണ സംഘം മാത്രമാണ് പേരിൽ നിന്ന് ബാങ്ക് എന്ന വാക്ക് ഒഴിവാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ പ്രാഥമിക കർഷക സഹകരണ സംഘങ്ങളാണ് ബാങ്ക് എന്ന ചേർത്ത് പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവർത്തിക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കി. 2020-ൽ കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് ഭേദഗതി വരുത്തിയിട്ടുണ്ട്. അതേസമയം, പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശം അനാവശ്യമാണെന്ന് സഹകരണ വകുപ്പ് മറുപടി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button