ഭോപ്പാല്‍: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കൃത്യം നടത്താനുപയോഗിച്ച തോക്കുമായെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഉജ്ജയിനിയിലെ ഇന്ഗോരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സവിത(35) എന്ന അംഗനവാടി ജീവനക്കാരിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
ഭര്‍ത്താവ് രാധേശ്യാം(41) തത്ക്ഷണവും സഹോദരന് ധീരജ്(47) ആശുപത്രിയില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്. യുവതിക്ക് 18 വയസുള്ള മകളും 15 വയസുള്ള മകനുമുണ്ട്. യുവതി കുടുംബത്തിലെ മറ്റുള്ളവരെയും ലക്ഷ്യമിട്ടിരുന്നുവെങ്കിലും വെടിയുണ്ടകള്‍ തീര്‍ന്നതിനാല്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
ദൃക്സാക്ഷികളെ ഉദ്ദരിച്ച് പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു-മൂന്ന് മാസമായി സ്ഥലത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. യുവതിക്ക് തോക്ക് ലഭിച്ചത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എ.എസ്.പി നിതേഷ് ഭാര്ഗ് അറിയിച്ചു.
Post Your Comments