Latest NewsKeralaNews

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇനി രണ്ട് ദിവസം, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി രണ്ട് ദിനങ്ങള്‍. പ്രതിഭകളെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങുകയാണ്.
ജനുവരി നാലിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

Read Also: നാരങ്ങ വെള്ളത്തിൽ ഉപ്പിട്ട് കുടിക്കുന്നവരാണോ?

കലോത്സവത്തിന്റെ വരവറിയിച്ച് കൊണ്ട് ഇന്ന് വൈകീട്ട് നാലുമണിക്ക് കൊല്ലം നഗരത്തില്‍ വിദ്യാര്‍ത്ഥികളുടെ വിളംബര ജാഥ നടക്കും. കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പുമായി വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് നിന്നും പര്യടനം ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലൂടെ ഘോഷയാത്രയായി നാളെ വൈകീട്ട് കപ്പ് കലോത്സവ നഗരിയിലെത്തും.

ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പരിപാടി നടക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദി കൊല്ലം ആശ്രാമം മൈതാനമാണ്. പ്രധാനപ്പെട്ട എല്ലാ മത്സരങ്ങളും നടക്കുന്നത് ഇവിടെയായിരിക്കും. കൊല്ലം ജില്ലയിലെ വിവിധ സകൂളുകളിലായി 23 വേദികളിലായാണ് മത്സരം നടക്കുക. 239 ഇനങ്ങളിലായി പതിനാലായിരം പ്രതിഭകള്‍ മാറ്റുരയ്ക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button