ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് അയോധ്യയിലെ ശ്രീരാമ ക്ഷേത്രവും പ്രാണ പ്രതിഷ്ഠാ ചടങ്ങുമാണ്. ജനുവരി 22നാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. ഇതിനിടെ, അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമ വിഗ്രഹത്തിന്റെ രൂപത്തെ കുറിച്ചും, വിഗ്രഹം നിര്‍മ്മിച്ച ശില്‍പിയെ കുറിച്ചുമുള്ള വിവരങ്ങള്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശില്‍പം ഒരുക്കിയത്. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശില്‍പ്പമാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, അയോധ്യ കേസിലെ വിധി വിശദീകരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രംഗത്തെത്തി. വിധി ചിരിത്ര കാഴ്ചപാടുകള്‍ കൂടി കണക്കിലെടുത്തുള്ളതായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിധി ആര് എഴുതി എന്നത് വിധിന്യായത്തില്‍ സൂചിപ്പിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ജഡ്ജിമാര്‍ ഏകകണ്ഠമായി എടുത്തതാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
Post Your Comments