![](/wp-content/uploads/2023/12/65aff766-9c52-4420-be89-34d90dc5ec6a.jpg)
പാലോട്: ഭാര്യയെ ശല്യപ്പെടുത്തിയവരെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആക്രമിച്ച കേസിൽ ഭർത്താവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. പെരിങ്ങമ്മല തെന്നൂർ അരയക്കുന്ന് റോഡരികത്ത് വീട്ടിൽ ഷൈജു(36), തെന്നൂർ ഇലഞ്ചിയം ആറുകണ്ണൻകുഴി ചതുപ്പിൽ വീട്ടിൽ റോയി(39), റോണി(37), തെന്നൂർ അരയക്കുന്ന് കന്യാരുകുഴി വടക്കേവീട്ടിൽ സുമേഷ്(33) എന്നിവരാണ് പിടിയിലായത്. പെരിങ്ങമ്മല തെന്നൂർ ഇലഞ്ചിയം ഞാറനീലിക്കുന്നുംപുറത്തു വീട്ടിൽ സുബാഷി(ശുഹൈബ്)നെ ആക്രമിച്ചെന്നാണ് കേസ്.
സ്ത്രീയെ സുബാഷ് സ്ഥിരമായി വാട്സാപ്പ് മെസേജ് അയച്ചും ഫോൺചെയ്തും ശല്യംചെയ്തിരുന്നുവെന്നാണ് ആരോപണം. വിദേശത്തായിരുന്ന ഭർത്താവിനെ വിവരം അറിയിച്ചു.
ഇയാൾ അവധിക്കു നാട്ടിലെത്തിയപ്പോൾ സുബാഷിനെ ആക്രമിക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി. സുബാഷ് പരിക്കുകളോടെ ആശുപത്രിയിലാണ്. പാലോട് എസ്.എച്ച്.ഒ പി. ഷാജിമോന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Post Your Comments