ചെങ്ങന്നൂരിൽ ഉത്സവത്തിന് എത്തിച്ച വെട്ടിക്കാട്ട് ചന്ദ്രശേഖരൻ ചരിഞ്ഞു

ആലപ്പുഴ: ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്നലെ മുതൽ എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. ആനയെ ക്രെയിൻ ഉപയോഗിച്ച് നീക്കാനും ശ്രമം നടന്നിരുന്നു.

ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം.

 

Share
Leave a Comment