കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ സുപ്രധാന കൊലക്കേസിലെ പ്രതികളായ രണ്ട് പേര് വെടിയേറ്റ് മരിച്ചു. കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ പോയ പോലീസ് ഉദ്യോഗസ്ഥരെ രഘുവരന്, കറുപ്പ് അസൈന്‍ എന്നീ രണ്ട് പേര് ആക്രമിച്ചതിന് പ്രതികാരമായി പോലീസിന് വെടിയുതിര്‍ക്കേണ്ടി വന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
Read Also: ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍
ജില്ലയിലെ പുതുപാളയം തെരുവിലാണ് കുപ്രസിദ്ധനായ പ്രഭാകരനെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ രഘുവരനും അസൈനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം ഇരുവരും പുതിയ റെയില്‍വേ സ്റ്റേഷന് പാലത്തിന് സമീപമുള്ള പൊളിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസിനെ അരിവാളുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.
തന്റെ ടീം അംഗങ്ങള്‍ക്ക് നേരെയുള്ള കൂടുതല്‍ ആക്രമണം തടയാന്‍, സബ് ഇന്‍സ്പെക്ടര്‍ സുധാകര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തു. ശേഷം രണ്ട് പ്രതികളെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി അറിയിച്ചു.
അതേസമയം, പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍, സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ രാമലിംഗം, കോണ്‍സ്റ്റബിള്‍ ശശികുമാര്‍ എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments