കൊച്ചി: വൈഗ കൊലക്കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരനെന്ന് എറണാകുളം പ്രത്യേക കോടതി കണ്ടെത്തി. ഇയാൾക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിയുകയായിരുന്നു. ഐപിസി 302, 328, 77 JJ, ഐപിസി 201, JJ 75 തുടങ്ങിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. ഉച്ചയ്ക്ക് ശേഷം ശിക്ഷാവിധിയില്‍ വാദം ഉണ്ടാകും. സ്വന്തം മകളെ ദയ ഇല്ലാതെ കൊന്നുതള്ളിയ ഒരു അച്ഛന് എന്ത് ശിക്ഷയാകും കോടതി വിധിക്കുക എന്ന് ഉറ്റുനോക്കുകയാണ് കേരളം. 400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമര്‍പ്പിച്ചിരുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എറണാകുളം പ്രത്യേക പോക്‌സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
കേസിന്റെ നാൾവഴികൾ;
- 2021 മാര്‍ച്ച് 21 നാണ് എറണാകുളം കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന അച്ഛനെയും മകളെയും കാണാതായെന്ന വാര്‍ത്ത പുറത്തുവന്നത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
- മാർച്ച് 22 രാത്രിയോടെ കൊച്ചി മുട്ടാര്‍ പുഴയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടുതൽ അന്വേഷിച്ചെങ്കിലും പിതാവ് സനുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ മുങ്ങിയതാണെന്ന നിഗമനത്തിൽ പോലീസെത്തി.
- കൃത്യം ഒരു മാസം കഴിഞ്ഞ്, ഏപ്രിൽ 21 ന് കര്‍ണാടകയിലെ കാര്‍വാറില്‍നിന്ന് സനു മോഹനെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
- തെളിവ് ശേഖരണവും കുറ്റപത്രം സമർപ്പിക്കലുമെല്ലാം വേഗത്തിലായി. ഒരു വർഷത്തോളം കേസിന്റെ വിചാരണ നീണ്ടു. 78 സാക്ഷികളെ വിസ്തരിച്ചു.
മകളെയും കൊണ്ട് പോയ ദിവസം തന്നെ ഇയാൾ കൊലപാതകം നടത്തിയിരുന്നു. പെൺകുട്ടിയെ മദ്യം നൽകി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം പ്രതി പുഴയിലേക്ക് എറിഞ്ഞ് കൊന്നത്. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മാവന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാൾ കൂട്ടുന്നത്. കുട്ടിയുമായി പുറപ്പെട്ട ഇയാൾ ആദ്യം കങ്ങരപ്പടിയിലെ തന്റെ ഫ്ലാറ്റിലേക്കാണ് എത്തിയത്. വഴിയിൽ നിന്ന് വാങ്ങിയ കൊക്കക്കോളയിൽ മദ്യം കലർത്തി വൈഗയെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യ ലഹരിയിലായിരുന്ന പത്ത് വയസ്സുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് റൂമിൽ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ്ഷീറ്റിൽ ചുറ്റിയെടുത്ത് കാറിന്റെ പിൻ സീറ്റിലിട്ട് മുട്ടാർ പഴയിലേക്ക് തിരിച്ചു. രാത്രി 10.30 തോടെ കുട്ടിയെ പുഴയിലേക്ക് എറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
ധൂർത്ത് പിടിച്ച ജീവിതം കൊണ്ട് വരുത്തി വെച്ച കടബാധ്യതയിൽ നിന്ന് രക്ഷപ്പെട്ട് നാടുവിടാൻ തീരുമാനിച്ച സനു മോഹൻ, പണം കൊടുക്കാനുള്ള വരെ കബിളിപ്പിക്കാനാണ് മകളെ കൊന്നത് എന്നും ആൾ മാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് പോലീസ് പറയുന്നത്.
Post Your Comments