KeralaLatest NewsNews

പടിയിറങ്ങുന്നത് അഭിമാനത്തോടെ: കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞതായി ആന്റണി രാജു

തിരുവനന്തപുരം: പടിയിറങ്ങുന്നത് അഭിമാനത്തോടെയാണെന്ന് മുൻമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ചുരുട്ടി വെയ്ക്കാം, വാച്ച് പോലെ കൈയ്യിൽ കെട്ടാം; 2024 ൽ നിങ്ങളെ കാത്തിരിക്കുന്ന കിടിലൻ ഫോണുകൾ

കെഎസ്ആർടിസിയെ ലാഭത്തിലാക്കാനാകില്ലെന്നും നഷ്ടം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമരങ്ങൾക്കും വഴങ്ങിക്കൊടുത്താൽ കെഎസ്ആർടിസി ബാക്കി കാണില്ല. എത്രകാലം മന്ത്രിയായിരുന്നു എന്നതിലല്ല എന്ത് ചെയ്തൂവെന്നതാണ് പ്രധാനം. വിസ്മയ കേസിലെ പ്രതിയായ കിരണിനെതിരെ കർശന നടപടികൾ സ്വീകരിക്കാനും സർവീസിൽ നിന്ന് പുറത്താക്കാനും കഴിഞ്ഞു. കെഎസ്ആർടിസി മാനേജ്‌മെന്റിൽ പ്രൊഫഷണലുകളെ കൊണ്ടുവന്നു. കെഎസ്ആർടിസി സ്വിഫ്റ്റ് നടപ്പിലാക്കി. ശമ്പള പരിഷ്‌കരണം പ്രാവർത്തികമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിംഗിൾ ഡ്യൂട്ടി സംവിധാനം കൊണ്ടുവന്നു. പ്രതിദിന വരുമാനത്തിൽ വർധനവ് വന്നു. 545 പുതിയ ബസുകൾ വാങ്ങി. ഫോൺ പേ സംവിധാനം നടപ്പിലാക്കി. കെഎസ്ആർടിസിയിൽ ആധുനികവത്ക്കരണം നടപ്പിലാക്കി. യൂണിഫോം സംവിധാനം പുനസ്ഥാപിച്ചുവെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

Read Also: ‘എന്നോട് മോശമായി പെരുമാറി, അതിനുശേഷം സംഭവിച്ചത്…’: ഹാർദിക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

shortlink

Related Articles

Post Your Comments

Related Articles


Back to top button