തൊഴിൽ മേഖലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കീഴടക്കിയതോടെ ജീവനക്കാർ പ്രതിസന്ധിയിൽ. ദൈനംദിന പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനാണ് ഗൂഗിളിന്റെ തീരുമാനം. ഇതോടെ, കൂട്ടപ്പിരിച്ചുവിടലിന്റെ ആശങ്കയിലാണ് ജീവനക്കാർ. ഗൂഗിൾ പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങളിൽ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാണ് ഗൂഗിളിന്റെ നീക്കം.
പുതിയ പരസ്യങ്ങൾ ഓട്ടോമാറ്റിക്കായി നിർമ്മിക്കുന്നതിനുള്ള എഐ ടൂളുകൾ ഇതിനോടകം തന്നെ ഗൂഗിൾ വികസിപ്പിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കാൻ കുറഞ്ഞ ആളുകൾ മാത്രം മതിയാകും. സാഹചര്യത്തിലാണ് കൂടുതൽ തൊഴിലാളികളെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ മികച്ച വരുമാനം കൈവരിക്കാൻ ഗൂഗിളിന് കഴിയുന്നതാണ്. ഏകദേശം 30,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കുമെന്നാണ് സൂചന.
Also Read: ഉലുവ വെള്ളം ശീലമാക്കൂ; ഈ രോഗങ്ങളെ അകറ്റി നിർത്താം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുന്നേറ്റം തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്ന് ഇതിനോടകം തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, എഐ ഉപയോഗിച്ച് എളുപ്പത്തിൽ പരസ്യങ്ങൾ നൽകുന്ന രീതിയാണ് ഗൂഗിൾ പിന്തുടരുന്നത്. പരസ്യം നിർമ്മിക്കുന്നതിനുള്ള പ്രധാന ടൂളുകളായ പെർഫോമൻസ് മാക്സ് (പി മാക്സ്) പുതിയ അപ്ഡേറ്റുകളിൽ എത്തിയിട്ടുണ്ട്. ഗൂഗിളിന്റെ വിവിധ പരസ്യ പ്ലാറ്റ്ഫോമുകളിൽ എവിടെയെല്ലാം പരസ്യങ്ങൾ സ്ഥാപിക്കണമെന്ന് പി മാക്സ് പരസ്യ ദാതാക്കളെ സഹായിക്കുന്നതാണ്.
Post Your Comments