Latest NewsLife Style

നിങ്ങളുടെ പൊന്നോമനയുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും ഈ 5 തരം ഭക്ഷണങ്ങളും അതിന്‍റെ ഗുണങ്ങളും

കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും ദഹിക്കുന്ന ഫൈബര്‍ എന്ന പോഷകം ഒരു പ്രധാന ഘടകമാണ്. കുട്ടികള്‍ക്ക് പോഷകങ്ങളും ഫൈബറും ഉയര്‍ന്ന അളവില്‍ ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ഫൈബറിന് ഒട്ടേറെ ഗുണങ്ങളുണ്ട്. ദഹനപ്രക്രിയ പ്രോത്സാഹിപ്പിക്കാനും മലബന്ധം സുഗമമാക്കാനും ഫൈബര്‍ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ നശിപ്പിക്കാനും ഇതിന് കഴിവുണ്ട്. കുട്ടികള്‍ക്ക് നല്കാവുന്ന ഫൈബര്‍ സമ്പുഷ്ടമായ ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയുക.

1. റാസ്പബെറി – മറ്റ് ഏത് പഴങ്ങളേക്കാളും കൂടിയ അളവില്‍ ദഹിക്കുന്ന ഫൈബര്‍ അടങ്ങിയതാണ് റാസ്പബെറി. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളും അടങ്ങിയ റാസ്പബെറി കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ക്യാന്‍സര്‍ തടയാനും വേദന കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

2. അവൊക്കാഡോ – അവൊക്കാഡോയില്‍ ഉയര്‍ന്ന അളവില്‍ ദഹിക്കുന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോലേറ്റ്, വിറ്റാമിന്‍ ഇ, ഹൃദയാരോഗ്യത്തിന് ഗുണകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവയും അവൊക്കാഡോയില്‍ അടങ്ങിയിരിക്കുന്നു.

3. പയര്‍ – പോഷകങ്ങളും ഫൈബറും ധാരാളമായി അടങ്ങിയ പയര്‍ കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഫൈബറിന് പുറമേ മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, അയണ്‍, വിറ്റാമിന്‍ ബി എന്നിവയും പയറില്‍ അടങ്ങിയിരിക്കുന്നു. ഇത് നേരിട്ട് കഴിക്കുകയോ സാലഡുകള്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം.

4. ഗ്രീന്‍ പീസ് – ഫൈബര്‍ സമ്പുഷ്ടമായ പച്ചക്കറിയിനമായി അറിയപ്പെടുന്നതാണ് പട്ടാണിക്കടല അഥവാ ഗ്രീന്‍ പീസ്. ഒരു കപ്പ് ഗ്രീന്‍ പീസ് 4 ഗ്രാം ഫൈബറും 67 കലോറിയും ലഭ്യമാക്കും. ഇത് കുട്ടികള്‍ക്കുള്ള മികച്ച ഫൈബര്‍ സ്രോതസ്സാണ്. ഗ്രീന്‍പീസില്‍ എ, ബി, സി, കെ വിറ്റാമിനുകളും സിങ്കും അയണും അടങ്ങിയിട്ടുണ്ട്.

5. ഓട്ട്മീല്‍ – കുട്ടികള്‍ക്ക് നല്കാവുന്ന ഒരു ഫൈബര്‍ സമ്പുഷ്ടമായ ആഹാരമാണ് ഓട്ട്മീല്‍. കാര്‍ബോഹൈഡ്രേറ്റുകള്‍, അയണ്‍, പ്രോട്ടീന്‍, സിങ്ക്, സെലെനിയം, തയാമൈന്‍ എന്നിവയും ഓട്ട്മീലില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഓട്ട്മീല്‍ ഏകദേശം 4 ഗ്രാം ഫൈബര്‍ ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button