തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പബ്ലിഷ് ചെയ്തിരുന്ന യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്. തൃശൂർ കൊഴുക്കുള്ളി സ്വദേശിയും ചെത്ത് തൊഴിലാളിയുമായ അമൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ റ്റി ജോബിയുടെ സംഘമാണ് സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ അമൽ ദാസിനെതിരെ കേസ് എടുത്തത്.
ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജമ്പനും തുമ്പനും എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴിയും, യൂടൂബ് ചാനൽ വഴിയും ഇയാൾ മദ്യപാന രംഗങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ ചിത്രീകരിച്ചു പ്രസിദ്ധീകരിച്ചിരുന്നു. മദ്യത്തിന്റെ ഏത് രീതിയിലുള്ള പരസ്യവും, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും കേരള അബ്കാരി ആക്ട് സെക്ഷൻ 55 H പ്രകാരം കുറ്റകരമാണ്.
Read Also: റേഷൻകടകളിലൂടെ കുടിവെള്ളവിതരണം: സുജലം പദ്ധതിയ്ക്ക് തുടക്കമായി
Post Your Comments