KeralaLatest NewsNews

യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ: റുവൈസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്.

കൊല്ലം: സ്ത്രീധന പ്രശ്നം ആരോപിച്ചു കൊണ്ടുള്ള കുറിപ്പ് എഴുതിയ ശേഷം യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം നല്‍കി. വിദ്യാര്‍ത്ഥിയെന്ന പരിഗണനയില്‍ ഉപാധികളോടെയാണ് ജാമ്യം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍ നല്‍കണമെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഉത്തരവിട്ടു.

read also: ആദ്യം റോഡിലെ കുഴിയുടെ എണ്ണം എടുക്കട്ടെ മന്ത്രി മഹമ്മദ് റിയാസ്, മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ്

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും, ഈ മാസം 12 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് താനെന്നും റുവൈസ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button