നമ്മുടെ അടുക്കളയിലെ പച്ചക്കറികളിലെ ഹീറോയാണ് ഉള്ളി. എണ്ണമറ്റ വിഭവങ്ങൾക്ക് ഉള്ളി ആവശ്യമാണ്. ഉള്ളി പലപ്പോഴും മുഴുവൻ ആയിട്ടാണ് നമ്മൾ വാങ്ങിക്കുക. മിനിമം ഒരു കിലോ ഒക്കെയാകും വാങ്ങുക. അങ്ങനെയുള്ളപ്പോൾ ഉള്ളി കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചുരുക്കം ചിലരെങ്കിലും ഉണ്ടാകും. എന്നാൽ അത് ശരിയല്ല. വാസ്തവത്തിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്ന ഉള്ളി പെട്ടെന്ന് നശിക്കും. ഉള്ളി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. മൂന്ന് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
തണുപ്പ്:
ഉള്ളി പാളികളായി ‘ക്രിസ്പി’യായിരിക്കുന്ന പ്രകൃതമുള്ള വിഭവമാണ്. മാത്രമല്ല- ഇത് ഡ്രൈ ആയിരിക്കണം. നനവെത്തുന്നതോടെ ഉള്ളി കേടാവുകയാണ് ചെയ്യുക. ഫ്രിഡ്ജിനകത്തെ തണുത്ത അന്തരീക്ഷം ആവശ്യമായി വരുന്നത് ജലാംശം കാര്യമായിട്ടുള്ള പച്ചക്കറികള്‍ക്കോ പഴങ്ങള്‍ക്കോ ആണ്. മറിച്ച് പ്രകൃതമുള്ള വിഭവങ്ങള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ അത് കേടായിപ്പോകാം.
ഇരുട്ട്:
ഉള്ളി പോലെ മണ്ണില്‍ വളരുന്ന വിഭവങ്ങള്‍ സൂക്ഷിക്കുമ്പോഴും അതിന് അനുയോജ്യമായ ഇടം വേണം. അല്ലാത്തപക്ഷം അത് കേടായിപ്പോകാം. തക്കാളിയോ കക്കിരിയോ എല്ലാം സൂക്ഷിക്കും പോലെ ഫ്രിഡ്ജിനകത്ത് ഉള്ളി വച്ചാലുള്ള പ്രയാസം അപ്പോള്‍ ഊഹിക്കാമല്ലോ. ഫ്രിജ്ഡിനകത്തെ വെളിച്ചവും ഉള്ളിക്ക് നല്ലതല്ല. ഉള്ളി നിഴലുള്ള- അത്ര മാത്രം തണുപ്പുള്ള – വരണ്ട – ഉണങ്ങിയ സ്ഥലത്താണ് സൂക്ഷിക്കേണ്ടത്.
കേടായ ഉള്ളി:
കേടായ ഉള്ളി രുചിയില്‍ മാത്രമല്ല വ്യത്യാസം വരുത്തുക, മറിച്ച് അത് വയറിനും പ്രശ്നമാണ്. ഓക്കാനം, നെഞ്ചെരിച്ചില്‍, അധികരിച്ച ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഇത് കാരണമാകും.
ഉള്ളി സൂക്ഷിക്കേണ്ടത് എവിടെ?
ഉള്ളി നേരത്തെ പറഞ്ഞതുപോലെ വരണ്ട, അല്‍പം തണുപ്പുള്ള (ഫ്രിഡ്ജിന്‍റെ അത്ര പാടില്ല) സ്ഥലത്ത് വായുസഞ്ചാരത്തോടെ വേണം വയ്ക്കാൻ. ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കരുത്. കാരണം പെട്ടെന്ന് രണ്ടും മുള വന്ന് കേടായിപ്പോകാം. പ്ലാസ്റ്റിക് സഞ്ചികളില്‍ ചുറ്റിയോ പ്ലാസ്റ്റിക് ബോക്സുകളില്‍ അടച്ചോ ഉള്ളി സൂക്ഷിക്കരുത്. തൊലി കളഞ്ഞതോ മുറിച്ചതിന്‍റെ ബാക്കിയായതോ ആയ ഉള്ളി പ്ലാസ്റ്റിക് കണ്ടെയ്നറിലാക്കി ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാവുന്നതാണ്.
Post Your Comments