Latest NewsIndia

രഹസ്യബന്ധം അറിഞ്ഞ ഭർതൃ പിതാവിനെ മരുമകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കുളത്തില്‍ തള്ളി

രഹസ്യബന്ധം കണ്ടെത്തിയ ഭര്‍തൃപിതാവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ നര്‍സേന സ്വദേശിയായ രേഖാ ദേവി(27യാണ് ഭര്‍തൃപിതാവായ നാഥു സിങ്ങി(65)നെ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ തള്ളിയത്. കേസില്‍ രേഖാ ദേവിയെയും കാമുകനായ ജാന്‍ മുഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട നാഥുസിങ്ങിന്റെ മകന്റെ ഭാര്യയാണ് രേഖാ ദേവി. അടുത്തിടെ യുവതിയും ജാന്‍ മുഹമ്മദും തമ്മില്‍ അടുപ്പത്തിലായി. ഇക്കാര്യം ഭര്‍തൃപിതാവ് അറിഞ്ഞതോടെയാണ് ഇരുവരും ചേര്‍ന്ന് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. വെള്ളിയാഴ്ച ഗ്രാമത്തിലെ കുളത്തില്‍ നാഥുസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെ അന്വേഷണം മരുമകളിലേക്കെത്തി. ഇതോടെ രേഖാദേവിയെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്യുകയും പ്രതി കുറ്റംസമ്മതിക്കുകയുമായിരുന്നു.

ഭര്‍തൃപിതാവിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ചായയില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയിരുന്നതായാണ് രേഖാദേവിയുടെ മൊഴി. ഇതിനുപിന്നാലെ കാമുകനോടൊപ്പം ചേര്‍ന്ന് കത്തി കൊണ്ട് കുത്തിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button