തലവേദന പലരെയും അലട്ടുന്ന ഒരു പ്രേശ്നമാണ്. മൈഗ്രേൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡറാണ. നെറ്റിത്തടത്തില്‍ അസഹനീയമായി തുടങ്ങുന്ന വിങ്ങലോട് കൂടി ആരംഭിക്കുന്ന മൈഗ്രേൻ മനംപുരട്ടല്‍ തുടങ്ങി ഛര്‍ദ്ദിയ്ക്കും കാരണമാകുന്നു. കൂടാതെ മണിക്കൂറുകളോളം നീണ്ടു നിൽക്കുകയും ചെയ്യും. ഇത്തരം ആസ്വസ്ഥതകളിൽ നിന്നും രക്ഷനേടാൻ ഈ വഴികൾ ഒന്ന് പരീക്ഷിക്കൂ.
ഓറഞ്ച്, മുന്തിരി, നാരങ്ങ പോലുള്ള സിട്രസ് ധാരാളമായി അടങ്ങിയ പഴങ്ങൾ അമിതമായി കഴിക്കരുത്. അതുപോലെ എരിവുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് വഴി സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഹോര്‍മോണായ എൻഡോര്‍ഫിൻ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ചിലര്‍ക്ക് എരിവുള്ള ആഹാരം കഴിക്കുന്നത് മൈഗ്രേൻ വര്‍ദ്ധിക്കാൻ കാരണമാകും.
മദ്യം, കാപ്പി, പഞ്ചസാര തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണം അമിതമാകുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. മൈഗ്രേൻ നിയന്ത്രിക്കുന്നതിനായി നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ കഫീൻ അടങ്ങിയ ആഹാരം കഴിക്കുന്നത് നിയന്ത്രിക്കുക. ദിവസവും കഫീൻ അടങ്ങിയ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് തലവേദന കൂടാൻ കാരണമാകും. ചോക്ലേറ്റ് പോലുള്ളവയില്‍ കഫീന്റെ അളവില്‍ വ്യത്യാസം ഉള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്.
ഫ്രിഡ്ജില്‍ നിന്നെടുത്ത ആഹാരം ഉടനെ കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പാല്‍ ഉല്‍പന്നങ്ങള്‍, ചുട്ടെടുത്ത ഭക്ഷണങ്ങള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, നിലക്കടല, സവാള അല്ലെങ്കില്‍ ദഹന സമയം കൂടുതല്‍ ആവശ്യമായ മാംസം പോലുള്ള ഭക്ഷണങ്ങളും ചിലരിൽ മൈഗ്രേൻ തലവേദനയ്‌ക്ക് കാരണമാകും.
ഈ ലേഖനം രോഗനിർണ്ണയത്തിനുള്ള വഴിയല്ല. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ സേവന തേടുക
Post Your Comments