KeralaLatest NewsNews

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ക്രിസ്തുമസിന് മുൻപ് വിതരണം ചെയ്യും: ധനമന്ത്രി

64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റ ബേസിൽ ഉള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ക്രിസ്തുമസിന് മുൻപ് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസത്തെ പെൻഷനാണ് ഈ മാസം വിതരണം ചെയ്യുക. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും തുക ലഭിക്കുന്നതാണ്. പെൻഷൻ വിതരണത്തിനായി 900 കോടി രൂപ മാറ്റിവെക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ക്രിസ്തുമസിന് മുൻപ് തന്നെ എല്ലാ പെൻഷൻകാർക്കും തുക ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ തന്നെ പൂർത്തിയാക്കുന്നതാണ്. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ 57, 400 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തിട്ടുണ്ട്. നിലവിൽ, 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റ ബേസിൽ ഉള്ളത്. മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ ആളുകൾക്കും പെൻഷൻ അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മസ്റ്ററിംഗ് സമയബന്ധിതമായി പൂർത്തിയാക്കാൻ പെൻഷൻ ഗുണഭോക്താക്കൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, ജോസ് കെ മാണി ഉള്‍പ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button