KeralaLatest NewsNews

പാർലമെന്റ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷ വീഴ്ച്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല: സീതാറാം യെച്ചൂരി

തിരുവനന്തപുരം: പാർലമെന്റിലെ പുകബോംബ് ആക്രമണത്തിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ച അംഗീകരിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യുകയാണ് സർക്കാർ. പ്രതിഷേധക്കാർക്ക് കയറാൻ പാസ് നൽകിയ ബിജെപി എംപിക്ക് ഇതിൽ പങ്കുണ്ടോയെന്നതടക്കം നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇതിനെല്ലാം സർക്കാർ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഫണ്ട് സമാഹരണത്തിന് തുടക്കം, പേര് ‘ഡൊണേറ്റ് ഫോര്‍ ദേശ്’

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി സാധാരണക്കാരുടെ പ്രശ്നങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. പ്രതിഷേധ രീതിയോട് വിയോജിപ്പുണ്ടെങ്കിലും ശരിയായ വിഷയങ്ങളാണ് അവർ ഉയർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ചാൻസലർ സർവ്വകലാശാലയിൽ തമ്പടിച്ച് സംഘർഷമുണ്ടാക്കുന്നു: മന്ത്രി ആർ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button