നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി മുതല്‍ നിരവധി പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഫൈബറും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്കാ ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പതിവായി വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു സന്ധി വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേയ്ക്ക് വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനും നെല്ലിക്ക സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വ്യക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക ബെസ്റ്റാണ്.
പതിവായി നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിന് സഹായിക്കും. അതുപോലെതന്നെ ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും.
Post Your Comments