പത്തനംതിട്ട: ശബരിമലയിലെ കടകളിൽ അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ ഇടപെടലുമായി ഹൈക്കോടതി. പരാതി വന്നാൽ പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ബന്ധപ്പെട്ടവരുടെ ഇമെയിൽ, നമ്പർ എന്നിവ പ്രദർശിപ്പിക്കാനും കോടതിയുടെ നിർദേശത്തിലുണ്ട്. ചീഫ് വിജിലൻസ് ഓഫീസർ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ നമ്പറും ഇമെയിലും പ്രദർശിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സോപാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Read Also: കേരളത്തിൽ എയിംസ്: നിർദേശം അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി
Post Your Comments