മലപ്പുറം: ഈ വർഷത്തെ ഇടശ്ശേരി പുരസ്കാരം പ്രഖ്യാപിച്ചു. പ്രശസ്ത എഴുത്തുകാരൻ ദേവദാസ് വി.എം പുരസ്കാരത്തിന് അർഹനായി. ദേവദാസ് രചിച്ച ചെറുകഥ സമാഹാരമായ ‘കാടിന് നടുക്കൊരു മരം’ എന്ന പുസ്തകമാണ് അവാർഡിന് അർഹമാക്കിയത്. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടശ്ശേരി സ്മാരക സമിതിയാണ് പുരസ്കാരങ്ങൾ നൽകുന്നത്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഡിസംബർ 23ന് പൊന്നാനിയിൽ വച്ച് നടക്കുന്ന ഇടശ്ശേരി അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകുന്നതാണ്. ചരിത്രവും പൈതൃക സംസ്കൃതിയും കോർത്തിണക്കിയതാണ് ദേവദാസിന്റെ കൃതികൾ. ഡോ. കെ.പി മോഹനൻ, ഡോ. വിജു നായരങ്ങാടി, അശോക കുമാർ ഇടശ്ശേരി എന്നിവരാണ് കൃതികളുടെ മൂല്യനിർണയം നടത്തിയത്. സമിതി പ്രസിഡന്റ് പ്രൊഫ. കെ.വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ മൂല്യനിർണയ കമ്മിറ്റി യോഗം ചേർന്നാണ് പുരസ്കാരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുത്തത്.
Post Your Comments