Latest NewsKeralaNews

സംസ്ഥാനം കടമെടുക്കുന്നത് വികസന ക്ഷേമ പ്രവർത്തനങ്ങൾക്കായി: പിണറായി വിജയൻ

ആലപ്പുഴ: കേരളം കടമെടുക്കുന്നത് നാടിന്റെ അഭിവൃദ്ധിക്കായാണെന്നും കടമെടുക്കുന്ന പണം വികസന ക്ഷേമകാര്യ പ്രവർത്തനങ്ങൾക്കായാണ് സംസ്ഥാനം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു ദിവസങ്ങളിലായി നടന്നുവന്ന നവകേരള സദസ്സിന്റെ ജില്ലയിലെ അവസാനത്തെ വേദിയായിരുന്നു ചെങ്ങന്നൂർ. നാട്ടിൽ സർവതല സ്പർശിയായ വികസനത്തിനായാണ് സർക്കാർ ശ്രമിക്കുന്നത്. വികസന പദ്ധതികളിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് കടം വീട്ടുന്നത്. അതിനാൽ കടം ഒരിക്കലും ബാധ്യതയല്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചതിലൂടെ ഭരണഘടന വിരുദ്ധമായ ഇടപെടലാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇതിലൂടെ ഫെഡറൽ ഘടനയാണ് കേന്ദ്രസർക്കാർ തകർക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകി‌യ നാലം​ഗ സംഘം അറസ്റ്റിൽ

സംസ്ഥാന ആഭ്യന്തര വളർച്ച നിരക്ക്, തനത് വരുമാനം, നികുതി വരുമാനം, പ്രതിശീർഷ വരുമാനം എന്നിവ ഉയരുകയാണ്. എന്നിട്ടും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 5632 കോടി രൂപ കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്നും കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ കേരളത്തോട് കടുത്ത വിവേചനം ആണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. ഇത് ഒരു നാടിന്റെ ആകെ പ്രശ്‌നമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, കെ എൻ ബാലഗോപാൽ, പി രാജീവ്, ജെ ചിഞ്ചുറാണി, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, വി ശിവൻകുട്ടി, എം ബി രാജേഷ്, ജി ആർ അനിൽ, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുറഹ്മാൻ, എ. എം ആരിഫ് എം പി, ജില്ലാ കളക്ടർ ജോൺ വി സാമുവൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ കൺവീനർ ജെ പ്രശാന്ത് ബാബു സ്വാഗതം പറഞ്ഞു.

Read Also: ആ മൂന്ന് വര്‍‌ഷം കുളിപ്പിച്ച്‌ ഭക്ഷണം നല്‍കി മോളെ വളര്‍ത്തിയത് ഞാനാണ് : ബാല

shortlink

Related Articles

Post Your Comments

Related Articles


Back to top button