Latest NewsNewsInternational

ചൈനയില്‍ പുതിയ രോഗം; പനി ബാധിച്ച് മരിച്ച മലയാളി വിദ്യാർത്ഥിനി രോഹിണിയുടെ അവസാന സന്ദേശം പുറത്ത്

തിരുവനന്തപുരം: ചൈനയിൽ പനി ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം സ്വദേശിനി രോഹിണിയുടെ അവസാന സന്ദേശം പുറത്ത്. കുന്നത്തുകാല്‍ സ്വദേശികളായ അശോകന്‍-ജയ ദമ്പതികളുടെ മകള്‍ രോഹിണിയാണ് മരിച്ചത്. സുഖമില്ലെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നുമായിരുന്നു രോഹിണി വീട്ടിലേക്കയച്ച അവസാന സന്ദേശം. തുടർന്ന് മാതാപിതാക്കള്‍ രോഹിണിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് സുഹൃത്തുക്കളായിരുന്നു.

അപ്പോഴേക്കും രോഹിണിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വീട്ടില്‍ നിന്നും നാല് പേര്‍ ചൈനയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു പെണ്‍കുട്ടി മരിച്ചതായി വിവരം ലഭിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കുന്നത്തുകാലിലെ വീട്ടില്‍ മരണ വിവരം അറിഞ്ഞത്. ഒരാഴ്ചയായി രോഹിണിയ്ക്ക് പനി ബാധിച്ചിരുന്നു. സ്ഥിരമായി വീട്ടിലേക്ക് വിളിച്ചിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് അവസാനമായി മെസേജ് അയച്ചിരുന്നത്. ചൈന ജീന്‍സൗ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു രോഹിണി.

അതേസമയം, ന്യുമോണിയയോട് സാമ്യതയുള്ള പുതിയ രോഗം ചെെനയിൽ അരാജത്വം സൃഷ്ടിക്കുകയാണ്. കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പ്രതിദിനം 7000ത്തിലധികം രോഗികളാണ് ആശുപത്രി ചികിത്സ തേടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ രോഗവുമായി ബന്ധപ്പെട്ട് വലിയ പിരിമുറുക്കത്തിലാണ് ചൈനയിലെ ജനങ്ങൾ. ന്യൂമോണിയക്ക് സമാനമായ ഇത് ഒരു പുതിയ രോഗമോ പുതിയ രോഗകാരിയായ വൈറസോ അല്ലെന്നാണ് ചൈനീസ് ഉദ്യോഗസ്ഥർ പറയുന്നത്. ചൈനയിൽ ഇപ്പോൾ പടരുന്ന രോഗത്തിൽ ആസ്വാഭാവികമായി ഒന്നുമില്ലെന്നും അവർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button