സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പ്. നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്.
read also: സെക്‌സിന് ശേഷം നിർബന്ധമായും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോട്ടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്നങ്ങളാണ് പുറത്തുവരുന്നത്. സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്സ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ് വെയര്‍, എആര്‍ ഇമോജി ആപ്പിലെ ഓതറൈസേഷന്‍ പ്രക്രിയ, സ്മാര്‍ട് ക്ലിപ്പ് ആപ്പ് തുടങ്ങി ഫോണുകളിലെ വിവിധ ഭാഗങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്ന് ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന്‍ഡ്രോയിഡ് 11,12,13,14 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്നങ്ങളുണ്ട്.
Post Your Comments