Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife Style

വണ്ണം കുറയ്ക്കാനായി കഴിക്കാം മുളപ്പിച്ച പയർ

മാറിയ ജീവിതശൈലിയാണ് അമിത വണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ പയർവർഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നാരുകൾ, പ്രോട്ടീൻ, പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഇവയ്ക്ക് ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും കഴിയും.

ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് പയർ വർഗങ്ങൾ. പയർ മുളപ്പിച്ച് കഴിക്കുന്നത് അതിന്‍റെ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്നു മാത്രമല്ല ആരോഗ്യസംബന്ധമായി ഏറെ ഗുണങ്ങളും ലഭിക്കും. പയര്‍ മുളപ്പിക്കുമ്പോൾ അതിലെ വിറ്റാമിന്‍ ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു.

മുളപ്പിച്ച പയറില്‍ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. മുളപ്പിച്ച പയര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന മുളപ്പിച്ച പയറില്‍ അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങളുമുണ്ട്. ഇത് കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഫൈബര്‍ അടങ്ങിയ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴിയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.  ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ  കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. അതുവഴി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്‍റെയും കോപ്പറിന്‍റെയും അളവ് കൂട്ടാനും ഇവ സഹായിക്കും. കൂടാതെ രക്തചംക്രമണം വർധിപ്പിക്കാനും ഇവ സഹായിക്കും.  മുളപ്പിച്ച പയറിൽ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ ധാരാളം ഉള്ളതിനാൽ ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മുളപ്പിച്ച പയർ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button