Latest NewsIndiaNews

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അടുക്കള തകര്‍ന്നു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പട്യാല: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അടുക്കള തകര്‍ന്നു. കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ അടുക്കളയില്‍ ഉള്ളപ്പോഴാണ് സംഭവം. പഞ്ചാബിലെ പട്യാലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്.

Read Also: രാജ്യത്ത് കഴിഞ്ഞ ദിവസം പിന്‍വലിച്ച 3 ക്രിമിനല്‍ നിയമ ബില്ലുകളില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളെ കുറിച്ച് മനസിലാക്കാം

കുക്കറിന്റെ ലിഡ് പൊട്ടിത്തെറിച്ച് അടുക്കളയുടെ മേല്‍ക്കൂരയില്‍ ഇടിച്ചു. ഇതോടെ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും പാത്രങ്ങളും താഴെ വീണു. മുറിയാകെ കറുത്ത പുക വ്യാപിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ഓടി. പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ജയ്പൂരില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് 47കാരി മരിച്ചത് ഇക്കഴിഞ്ഞ ആഗസ്തിലാണ്. പൊട്ടിത്തെറിച്ച കുക്കറിന്റെ ഭാഗങ്ങള്‍ ശരീരത്തിലും മുഖത്തും പറ്റിപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റായിരുന്നു മരണം. സ്ഫോടനം നടക്കുമ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ അയല്‍വാസികളാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button