ശരീരത്തിലെ കൊഴുപ്പ് മാറ്റി തടി കുറക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും കരളിന്റെ പ്രവർത്തനത്തിനും മല്ലിയില സഹായിക്കുന്നു. വിട്ടുമാറാത്ത ചുമ ജലദോഷം സന്ധിവാതം എന്നിവയ്‌ക്കും മല്ലിയിലയുടെ ഉപയോഗം ആശ്വാസമേകും. ചുരുക്കിപ്പറഞ്ഞാൽ മല്ലിയില സാധാരണക്കാരനല്ലെന്ന് സാരം.
വിറ്റാമിൻ സി, വിറ്റാമിൻ കെ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവ മല്ലിയിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ കൊഴുപ്പ് നിഷ്പ്രയാസം കുറക്കാനും ശരീരത്തിൽ എച്ച്.ഡി.എൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മല്ലിയിലയിലടങ്ങിയ ക്യൂവർസെറ്റിൻ എന്ന വസ്തുവാണ് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നത്.
മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആർത്തവ സമയത്തെ വയറുവേദന കുറക്കാനും പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. വിറ്റാമിൻ കെ ധാരാളം അടങ്ങിയതിനാൽ മല്ലിയില അൾഷിമേഴ്‌സ് തടയാൻ സഹായിക്കും. അതുപോലെ മല്ലിയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്‌സിഡന്റ്‌സ് ചെങ്കണ്ണ് തടയാനും സഹായിക്കും.
സാധാരണയായി നമ്മൾ കറികളിലും മറ്റും സ്വാദ് കൂട്ടാൻ മല്ലിയില ഉപയോഗിക്കാറുണ്ട്. സലാഡുകളിലെ പ്രധാന ചേരുവകയാണ് മല്ലിയില. എന്നാൽ ഈ മല്ലിയിലയിൽ ഇത്രയേറെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടന്ന് അധികമാർക്കും അറിവുണ്ടാവില്ല.
Post Your Comments