കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു: ധനമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു. കോർപറേഷന് ഒമ്പത് മാസത്തിനുള്ളിൽ 1264 കോടി രൂപയാണ് സഹായിച്ചത്. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 900 കോടി രൂപയാണ്.

Read Also: ‘മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം’: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

രണ്ടാം പിണറായി സർക്കാർ ഇതുവരെ 4963.22 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്. ഒന്നാം പിണറായി സർക്കാർ നൽകിയത് 4936 കോടിയും. ഏഴര വർഷത്തിനുള്ളിൽ രണ്ട് എൽഡിഎഫ് സർക്കാരുകൾ നൽകിയത് 9899 കോടിയാണ്. യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടി രൂപയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ജമ്മു കശ്മീരിൽ 1980കൾ മുതലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി

Share
Leave a Comment