പാലക്കാട്: ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ കത്തിക്കുത്ത്. പാലക്കാടാണ് സംഭവം. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്. രണ്ടു പേർക്കെതിരെയും കേസ് എടുക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
രണ്ട് പേരെയും സസ്‌പെൻഡ് ചെയ്തതായി പാലക്കാട് എസ് പി വ്യക്തമാക്കി. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ് പി വിശദീകരിച്ചു.
Read Also: ഗാർഹിക പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Post Your Comments