Latest NewsNewsLife Style

പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ…

ചർമ്മത്തിൽ സ്ട്രെച്ച്  മാർക്കുകള്‍ വരുന്നതിൽ അസ്വസ്ഥതപ്പെടുന്നവർ കുറവല്ല. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ സ്‌ട്രെച്ച്‌ മാർക്‌സ് ഉണ്ടാകാം. പ്രത്യേകിച്ച് പ്രസവശേഷം വരുന്ന സ്ട്രെച്ച് മാർക്കുകള്‍ വളരെ സാധാരണമാണ്. പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇത്തരം സ്ട്രെച്ച് മാർക്കുകള്‍ ചർമ്മത്തിലുണ്ടാകാം. ഇത് ചില സ്ത്രീകളെ എങ്കിലും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാകാം. ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ഇത് ഇല്ലാതാക്കാം.

മരുന്നുകളോ ക്രീമുകളോ കൊണ്ടൊന്നും ഈ പാടുകള്‍ക്ക് പൂര്‍ണമായും പരിഹാരം ലഭിക്കണമെന്നില്ല. സ്ട്രെച്ച് മാർക്ക് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് സൺസ്‌ക്രീൻ പുരട്ടുന്നത് അടയാളം കുറയാന്‍ സഹായിക്കും.

പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്ന് മാസക്കാലം ചെയ്യണം.

സ്‌ട്രെച്ച്‌  മാർക്കുകളെ അകറ്റാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.

സ്‌ട്രെച്ച്‌ മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി, മസാജ് ചെയ്യുന്നത് ഇവയെ അകറ്റാന്‍ സഹായിക്കും.

സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിന്‍റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.

ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. ഇതിനായി  ദിവസവും സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി നല്ലത് പോലെ മസാജ് ചെയ്യാം.

സ്‌ട്രെച്ച്‌ മാർക്‌സ്  ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

മുട്ടയുടെ വെള്ളയും സ്‌ട്രെച്ച്‌ മാർക്‌സിന് നല്ലൊരു പരിഹാരമാണ്. സ്‌ട്രെച്ച്‌ മാർക്‌സ് ഉള്ള ഭാ​ഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button