ന്യൂഡല്‍ഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മഹുവക്കെതിരായ പാർലമെന്റ് എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. എത്തിക്സ് കമ്മറ്റി സ്പീക്കർ ഓം ബിർളക്ക് സമർപ്പിച്ച റിപ്പോർട്ടാണ് സഭയിൽ ചർച്ചക്ക് വരുക. ചോദ്യക്കോഴ ആരോപണത്തിൽ മഹുവ മൊയ്ത്രക്ക് ഗുരുതരമായ പിഴവ് സംഭവിച്ചു എന്നും മഹുവയെ അയോഗ്യയാക്കണം എന്നുമാണ് റിപ്പോർട്ടിലെ ശുപാർശ.
റിപ്പോർട്ട് ലോക്സഭയിൽ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് സഭയിൽ നിർബന്ധമായും ഹാജരാകാൻ നിർദേശിച്ച് പാർട്ടി എംപിമാർക്ക് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് സഭ പാസാക്കിയാൽ ഉടൻ മധുവ അയോഗ്യയാകും.
തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ എത്തിക്‌സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു. എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുന്നില്‍ നിന്നുള്ള നാടകീയമായ ഇറങ്ങിപ്പോകലിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താന്‍ നേരിട്ട കാര്യങ്ങള്‍ മഹുവ വിശദീകരിച്ചത്.
Post Your Comments