Latest NewsNewsLife Style

ചീത്ത കൊളസ്‌ട്രോൾ ഉണ്ടോ? മുഖത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ പരമാവധി കുറയ്ക്കുക എന്നത് പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോൾ കൂടാൻ കാരണമാകും. കൊളസ്ട്രോൾ കൂടുമ്പോൾ ചിലരിൽ മുഖത്ത് ചില ലക്ഷണങ്ങൾ പ്രകടമാകും.

ചിലരിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കണ്ണിന് ചുറ്റുമായി മഞ്ഞ കലർന്ന നിറത്തിൽ തീരെ ചെറിയ മുഴകൾ കാണപ്പെടാം. ചിലരിൽ ഈ മുഴകൾ നെറ്റിയിലും മുഖത്തും കവിളുകളിലും കൈയിലുമൊക്കെ ഉണ്ടാകാം. അതുപോലെ ചിലരിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ മുഖത്തിൻറെ ചർമ്മത്തിലോ വായ്ക്കകത്തോ ചൊറിച്ചിൽ ഉണ്ടാവുകയും, ചൊറിഞ്ഞ് ചുവന്നു തടിക്കുകയും ചെയ്യാം. കൊളസ്ട്രോൾ കൂടുമ്പോൾ ചർമ്മത്തിൽ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാൻ സാധ്യതയേറെയാണ്. ചർമ്മത്തിലുള്ള നിറ വ്യത്യാസം, മുഖത്ത് കാണുന്ന ഇത്തരം ലക്ഷണങ്ങൾ എന്നിവയെ നിസാരമായി കാണേണ്ട.

കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിഞ്ഞതുമൂലം കാണുന്ന തടിപ്പും കൊളസ്ട്രോളിൻറെ ലക്ഷണമാകാം. അതുപോലെ ചിലരിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടം പലപ്പോഴും ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നതിനോ ഉച്ചത്തിലുള്ള ചുറ്റുപാടുകളിൽ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകളായി പ്രകടമാകുന്നു. കാലുകളിൽ വേദന, കാലുകളിൽ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളിൽ വേദന, കാലുകളിലോ പാദത്തിലോ മുറിവുകൾ തുടങ്ങിയവ ഉണ്ടാകാം. കഴുത്തിനു പിന്നിൽ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങൾ, തളർച്ച, ക്ഷീണം തുടങ്ങിയവയും ഇതുമൂലം കാണപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button