Latest NewsKeralaNews

പനിക്കെതിരെ ജാഗ്രത വേണം: രോഗലക്ഷണങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

കൊച്ചി: പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി ലക്ഷണങ്ങൾ കണ്ടാൽ എലിപ്പനിയോ ഡെങ്കിപ്പനിയോ മറ്റ് വൈറൽ പനികളോ ഏതുമാവാം. സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സ തേടേണ്ടതാണ്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ മാസ്‌ക് ഉപയോഗിക്കുന്നതും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും രോഗവ്യാപനം തടയുന്നതിന് സഹായിക്കും. ശ്വാസകോശസംബന്ധമായ രോഗങ്ങൾ ഉള്ളവരും പ്രായമായവരും ഗർഭിണികളും മറ്റ് ഗുരുതരരോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Read Also: നാസർ ഫൈസിയുടെ പ്രസ്താവന സംഘപരിവാറിന്റെ ലൗവ് ജിഹാദ് ആരോപണത്തിന്റെ തനിപകർപ്പ്: എസ്എഫ്ഐ

ഈ വർഷം ജനുവരി മുതൽ ഇതുവരെ 11077 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകളും സ്ഥിരീകരിച്ച 3478 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഈ വർഷം ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങളും സ്ഥിരീകരിച്ച 4 ഡെങ്കിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയിൽ കൊച്ചിൻ കോർപറേഷനിൽ 222 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കലൂർ(22) ,ഇടപ്പിള്ളി(17) ,കടവന്ത്ര(12), മട്ടാഞ്ചേരി(10), കൂത്തപാടി(10),പൊന്നുരുന്നി(6) ,മങ്ങാട്ടുമുക്ക്(6) ,എന്നി സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . കളമശ്ശേരി(13), തൃക്കാക്കര(7), മരട്(6) എന്നീ നഗരസഭ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്‌ചേരാനെല്ലൂർ (7) എടത്തല (6) കടുങ്ങല്ലൂർ (8) എന്നീ പഞ്ചായത്തുകളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും വീട്ടിലും പരിസരങ്ങളിലും ഉറവിടനശീകരണം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഇവിടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നത്. കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ വെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങളിലും ടാങ്കുകളിലും കൊതുകിന്റെ കൂത്താടികളെ കാണുന്നുണ്ട്. ഇവയെല്ലാം വല ഉപയോഗിച്ച് കൊതുക് കടക്കാത്ത വിധം മൂടി സൂക്ഷിച്ചില്ലെങ്കിൽ ആ പ്രദേശം മുഴുവൻ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകും.കൂടാതെ ആക്രികടകൾ, കൂട്ടിയിട്ടിരിക്കുന്ന ടയറുകൾ , ചിരട്ട എന്നിവ കൊതുകിന്റെ ഉറവിടങ്ങളായി കാണുന്നുണ്ട്. ഇവിടങ്ങളിൽ വെള്ളം വീഴാത്ത വിധമുള്ള മേൽക്കൂരയ്ക്ക് കീഴിൽ മാത്രമേ സൂക്ഷിക്കാവൂ. വീടിനകത്ത് അലങ്കാരചെടികൾ വെള്ളത്തിൽ വളർത്തുന്നതും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനത്തിന് സഹായകമാകുന്നു. അതിനാൽ ചെടികൾ കഴിവതും മണ്ണിൽ വളർത്തുന്നതാണ് അഭികാമ്യം. ചില പ്രദേശങ്ങളിൽ ചെടികൾ വില്പന നടത്തുന്ന നഴ്‌സറികളിൽ ചെടിച്ചട്ടികളിലും ട്രേകളിലും ഉറവിടങ്ങൾ കാണുന്നുണ്ട്. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശീകരണം (ഡ്രൈ ഡേ) നടത്തി കൊതുക് നിവാരണം ഉറപ്പാക്കേണ്ടതാണെന്നും മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു.

Read Also: അതിഥിക്ക് പ്രയാസമുണ്ടാക്കുന്നതിനേക്കാൾ, അഭികാമ്യം പരിപാടി മാറ്റിവെക്കുന്നത്: വിശദീകരണവുമായി ഫാറൂഖ് കോളേജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button